Monday, August 11, 2008

i think only happens in kerala


കഞ്ചിക്കോട്‌: തമ്മില്‍ക്കണ്ടാല്‍ കശപിശ കൂടുന്നവരെക്കുറിച്ച്‌ 'പട്ടിയും പൂച്ചയും കണ്ടാലെന്നപോലെ' എന്ന പഴമൊഴി പുതുശ്ശേരി കുരുടിക്കാട്‌ കള്ളാണ്ടിത്തറയിലെ രാജന്റെ വീട്ടിലെങ്കിലും ശരിയാവില്ല. രാജന്റെ റാണിയെന്ന പട്ടിയുടെ കണ്ണിലുണ്ണി ഒരുവയസ്സുകാരി പൂച്ചക്കുഞ്ഞാണ്‌. സ്വന്തം മുലപ്പാലൂട്ടി തലയിലും താഴത്തും വെക്കാതെ പുന്നാരിച്ചാണ്‌ റാണി ഈ പൂച്ചക്കുഞ്ഞിനെ വളര്‍ത്തുന്നത്‌.
അതേസമയം മറ്റുപൂച്ചകളെക്കണ്ടാല്‍ റാണി വിടാറുമില്ല. സ്വന്തം പൂച്ചക്കുട്ടിയെ ആരെങ്കിലും ഉപദ്രവിക്കാന്‍തുനിഞ്ഞാല്‍ കഥകഴിഞ്ഞതുതന്നെ. കൃത്യസമയത്ത്‌ പാലുകുടിക്കാനവളെത്തിയില്ലെങ്കില്‍ കുരച്ച്‌ ശബ്ദമുണ്ടാക്കി വിളിക്കാനും റാണി മറക്കാറില്ല. ഓടിയെത്തുന്ന പൂച്ചക്കുട്ടിയെ നക്കിത്തോര്‍ത്തി വേദനിക്കാതെ കടിച്ചെടുത്ത്‌ അരികില്‍ നീക്കിനിര്‍ത്തി മതിവരുവോളം പാലുകൊടുത്തശേഷമേ വിടാറുള്ളു.
അനുസരണയോടെ റാണിയുടെമേല്‍ ചാരിക്കിടന്ന്‌ പാലുകുടിച്ചശേഷം കളിച്ച്‌ ചാടിമറിഞ്ഞ്‌ പൂച്ചക്കുഞ്ഞ്‌ ഉല്ലസിക്കും. ഇരുവരുടെയും ഉറക്കവും ഒരുമിച്ചുതന്നെ.
നാലുവര്‍ഷംമുമ്പ്‌ രാജന്റെ മക്കളായ റിജുവിനും റിനുവിനും ഭാര്യ മഞ്‌ജുവിനും വഴിയരികില്‍നിന്നു കിട്ടിയതാണ്‌ റാണിയെ.
റാണി പ്രസവിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം കുഞ്ഞ്‌ ചത്തു. ഇതിനിടെ രാജന്റെവീട്ടിലെ പൂച്ച പ്രസവിച്ച്‌ പൂച്ചക്കുട്ടിയെ ഉപേക്ഷിച്ചതോടെയാണ്‌ റാണി പൂച്ചക്കുട്ടിക്ക്‌ അമ്മയായത്‌.
from mathrubhumi

No comments: